കടവത്തൂർ വി വി യു പി സ്കൂൾ ശതാരവം നൂറാം വാർഷികാഘോഷം
കടവത്തൂർ :
വി വി യു പി സ്കൂൾ ശതാരവം 2026 എന്ന പേരിൽ നൂറാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ കാല അധ്യാപകർക്കും മുതിർന്ന പൂർവ്വ വിദ്യാർഥികൾക്കുമുള്ള ആദരായനം എന്ന പരിപാടിയും നടത്തി .പൂർവിദ്യാർഥി സംഘടന സെക്രട്ടറി ഇ. അനന്തനാരായണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് മൂലശ്ശേരി ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാംസ്‌കാരിക പ്രവർത്തകൻ വി കെ സുരേഷ്ബാബു മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി. കെ. മുകുന്ദൻ മാസ്റ്റർ, മത്തത്ത് വജീഷ്, എ. രാഘവൻ മാസ്റ്റർ, എം. ബാലകൃഷ്ണൻ, പി. വി. ഭാരതി ടീച്ചർ, ജഷിന പ്രദീപ്, എം. പി. ജയേഷ്, കെ. എം. സുനലൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു..
സ്കൂളിലെ പൂർവകാല അധ്യാപകരായ നീല കണ്ഠൻ മാസ്റ്റർ, പദ്മിനി ടീച്ചർ, രാധ ടീച്ചർ, കെ. മാതടീച്ചർ, കെ. ശാരദ ടീച്ചർ, കെ. നാണി ടീച്ചർ, കെ. പി. ഉഷ ടീച്ചർ, സി. എം. ഭാസ്കരൻ മാസ്റ്റർ, എൻ. നളിനി ടീച്ചർ, ആർ. മേരിക്കുട്ടി ടീച്ചർ, ടി. കെ. കമലാ ഭായി ടീച്ചർ, പി. കെ. സാവിത്രി ടീച്ചർ, പി. കെ. മുകുന്ദൻ മാസ്റ്റർ, എം. കുമാരൻ മാസ്റ്റർ, പി. വി. ഭാരതി ടീച്ചർ, ഉദയൻ മാസ്റ്റർ എന്നിവർക്ക് ആദരവ് നൽകി
മുതിർന്ന പൂർവ്വ വിദ്യാർഥികളായ അമ്പിയലത്ത് കുമാരൻ ആശാരീന്റവിടെ കുമാരൻ, മാപ്പള്ളി നാണു, ബാവൂട്ടുകുനിയിൽ നാണു, കുനിയിൽ ദേവി, ആശാരീന്റവിടെ നാണി, കാട്ടിൽ ജാനു എന്നിവർക്കുള്ള ആദരായനം പരിപാടിയും നടന്നു.
സ്കൂൾ പ്രധാന അധ്യാപകൻ ടി. കെ. ശ്രീജിത്ത് മാസ്റ്റർ സ്വാഗതവും പി. വി. സുനില ടീച്ചർ നന്ദിയും പറഞ്ഞു.