*പുല്ലൂക്കര മുസ്ലിം എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും*
പാനൂർ:
പുല്ലൂക്കര മുസ്ലീം എൽ.പി സ്കൂൾ നൂറ്റി ഏഴാം വാർഷിക ആഘോഷവും 36 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക കെ. ബിന്ദു ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു
പാനൂർ നഗരസഭ മുൻ ചെയർപേഴ്സൺ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു
മാനേജർ ഇ.എ നാസർ അധ്യക്ഷനായി കെ. സ നിത ടീച്ചർ സ്വാഗതം പറഞ്ഞു.
ചൊക്ലി എ.ഇ. ഒ കെ ബാബുരാജ് മുഖ്യാതിഥിയായി. അബ്ദുൽ റഹിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് മുസ്തഫ ഉപഹാരസമർപ്പണം നടത്തി
എം.കെ ഉമ്മർ, എം.വി. അബൂബക്കർ, പോറോൾ ആസിഫ്, എം.കെ മുഹമ്മദ്, മുത്തു അൽമാസ്, അബ്ദു റഹ് മാൻ ദാരിമി, എൻ.കെ. ഉസ്മാൻ ഹാജി, പി.ടി. എ പ്രസിഡൻ്റ് കെ. ഖാലിദ്, മദർ പി ടി എ പ്രസിഡൻ്റ് മുർഷിദ അസ്ലം മാസ്റ്റർ ,എ . രാഘവൻ എന്നിവർ പ്രസംഗിച്ചു
ബിന്ദു ടീച്ചർ മറുപടി പ്രസംഗം നടത്തി.
1919 ൽ സ്ഥാപിതമായ പ്രദേശത്തെ ആദ്യത്തെ പ്രാഥമിക വിദ്യാലയമായ പുല്ലൂക്കര മുസ്ലിം എൽ.പി. സ്കൂളിൽ നൂറുക്കണക്കിന് കുട്ടികൾ പഠനം നടത്തുകയും, അവരിൽ സമൂഹത്തിലെ ഉന്നത ശ്രേണികളിൽ എത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തിഗത മാനേജ്മെൻ്റിലായിരുന്ന സ്കൂൾ 2000 കാലഘട്ടത്തിലാണ് പാറമ്മൽ തൻവീറുൽ ഇസ്ലാം മദ്രസ്സ കമ്മററി ഏറ്റെടുക്കുന്നത്. പ്രഗത്ഭരായ അദ്ധ്യാപകർ പഠിപ്പിക്കുകയും ഉന്നത വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയും ചെയ്ത ഈ വിദ്യാലയം ആദ്യഘട്ടത്തിലെ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ഥലപരിമിതിയും സാങ്കേതികത്വവും കാരണം നിലവിലുള്ള സ്കൂൾ കെട്ടിടം പുനർനിർമ്മിക്കുവാനൊ , പുനരുദ്ധാരണം നടത്തുവാനൊ കഴിയാതെ അദ്ധ്യാപകരും കുട്ടികളും അനുഭവിക്കുന്ന കഷ്ടതകൾ മനസ്സിലാക്കി പൂർവ്വ വിദ്യാർത്ഥിയും സ്കൂളിൻ്റെ അയൽവാസിയും ഖത്തറിലെ വ്യവസായിയുമായ നൊച്ചിക്കാട്ട് മുസ്തഫ സ്‌കൂളിനോട് ചേർന്ന് നിർമ്മിച്ച നൊച്ചിക്കാട്ട് അബ്ദുഹാജി & കതീജ ഹജ്ജുമ്മ ബിൽഡിങ്ങ് ക്ലാസ്സുകൾ നടത്തുന്നതിന് നിർമ്മിച്ചു നൽകി. ടൈൽസ് പാകിയ മനോഹരമായ ഇരു നില കെട്ടിടത്തിലാണ് നല്ല ഫർണ്ണിച്ചറുകളോട് കൂടി സ്കൂളിൻ്റെ പഠനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നത്. സ്മാർട്ട് ക്ലാസ് മുറികളാണ് സജ്ജീകരിച്ചത് എന്നത് അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷകരവും അഭിമാനകരവുമായ കാര്യമാണ്.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി