നിയമസഭാ ഇലക്ഷൻ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പോളിംഗ് സ്റ്റേഷനുകൾ ഹരിത ബൂത്തുകളാക്കുന്നു:-

നിയമസഭാ ഇലക്ഷൻ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പോളിംഗ് സ്റ്റേഷനുകൾ ഹരിത ബൂത്തുകളാക്കുന്നു:-

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൌത്ത് , കോഴിക്കോട് നോർത്ത്, ബേപ്പൂർ, എലത്തൂർ, നിയസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 396 ബൂത്തുകളെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള  ഹരിത ബൂത്ത്  ആക്കുന്നതിന് കോഴിക്കോട് കോർപ്പറേഷനിൽ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ യോഗം ചേർന്നു. ഇതിനായി ഓരോ പോളിംഗ് ബൂത്തിലും ഹരിത കർമ്മ സേനാംഗത്തിനെ ചുമതലപ്പെടുത്തുന്നതാണ്.  പോളിംഗ് അവസാനിച്ചാൽ മാലിന്യം സംഭരണ കേന്ദ്രത്തിൽ മാലിന്യം എത്തിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ പ്ലാൻ കോർപ്പറേഷൻ തയ്യാറാക്കുന്നതാ
ണ്.  പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഹെൽത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും മാലിന്യ നിർമ്മാർജ്ജനത്തിലെ പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്.  പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണത്തിൽ ഗ്രീൻ പാക്കിംഗ് സംവിധാനം ഉറപ്പു വരുത്തുന്നതാണ്.  പോളിംഗ് ബൂത്തുകളിൽ ഹരിത ചട്ടം പാലിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു ചേർക്കുന്നതാണ്.  ഉദ്യോഗസ്ഥരുടെ  യോഗം കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി എൻ.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു.  ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.  ഹരിത നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻറേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് ക്ലാസ് എടുത്തു.  മാലിന്യ മേഖലയിൽ വന്ന പുതിയ നിയമ മാറ്റത്തെ കുറിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ് വിശദീകരിച്ചു.  ക്ലീൻ സിറ്റി മാനേജർ കെ. ദീലീപ് കുമാർ സംസാരിച്ചു.  കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രജീഷ് ബാബു സ്വാഗതവും ജോയിൻറ് ഡയറക്ടറുടെ കാര്യാലയം ജീവനക്കാരി അരുണ പ്രഭ നന്ദിയും പറഞ്ഞു.