കെ.ടി ബാബുരാജ്: സർഗ്ഗ ജീവിതത്തിന്റെ നാല് പതിറ്റാണ്ട്; പരിപാടി ശ്രദ്ധേയമായി

കെ.ടി ബാബുരാജ്: സർഗ്ഗ ജീവിതത്തിന്റെ നാല് പതിറ്റാണ്ട്; പരിപാടി ശ്രദ്ധേയമായി

എടക്കാട്: എടക്കാട് സാഹിത്യവേദി സംഘടിപ്പിച്ച എഴുപതാമത് പ്രതിമാസ പരിപാടി 'കെ.ടി ബാബുരാജ്: സർഗ്ഗ ജീവിതത്തിന്റെ നാല് പതിറ്റാണ്ട് ' ശ്രദ്ധേയമായി. കവിയും ഗായകനുമായ ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഥാകൃത്ത്, ബാലസാഹിത്യകാരൻ, കവി, ഫോട്ടോഗ്രാഫർ, ചലച്ചിത്രപ്രവർത്തകൻ, പ്രഭാഷകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ സർഗ്ഗമുദ്ര പതിപ്പിച്ച ബാബുരാജിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ചർച്ചയിൽ പ്രശസ്ത റേഡിയോ അവതാരകനും അഭിനേതാവുമായ കെ.പി.കെ വെങ്ങര അധ്യക്ഷനായി. ഡോ. എ വത്സലൻ, കെ.എം ശിവകൃഷ്ണൻ, ഒ.എം രാമകൃഷ്ണൻ, സതീശൻ മോറായി, ബഷീർ കളത്തിൽ, മീര കോയ്യോട്, മറിയു എം.കെ, കെ.സി ശശീന്ദ്രൻ ചാല, പ്രമോദ് ആഡൂര് എന്നിവർ സംസാരിച്ചു. കെ.ടി ബാബുരാജ് മറുപടി പറഞ്ഞു. എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എം.കെ അബൂബക്കർ സ്വാഗതം പറഞ്ഞു.