ഓശാന തിരുനാൾ സാഘോഷം കൊണ്ടാടി

ഓശാന തിരുനാൾ സാഘോഷം കൊണ്ടാടി

മാഹി: മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മാഹി വിശുദ്ധ അമ്മത്രേസൃയുടെ നാമധേയത്തിലുള്ള ബസ്സിലിക്കയിൽ  ഓശാന തിരുനാൾ ആഘോഷം നടന്നു, തിരുനാൾ തിരു കർമ്മങ്ങൾക്ക് ബസിലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു, സഹ വികാരിമാരായ ഫാദർ ബിപിൻ ബെന്നറ്റ്, ഫാദർ ബിനോയ് എന്നിവർ സഹകാർമികത്വം വഹിച്ചു, കുരുത്തോലകളും കയ്യിലേന്തി ഓശാന ഗീതകൾ ആലപിച്ചുകൊണ്ട് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നുമുതൽ പെസഹാ വ്യാഴം വരെ ഉള്ള ദിവസങ്ങളിൽ കുമ്പസാരിക്കാൻ ഉള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.