*കമ്യൂണിസ്റ്റ് ഭരണത്തിൽ ആവിഷ്കാരസ്വാതന്ത്ര്യം അന്യമാവുന്നു* യു.വി. കുമാരൻ

*കമ്യൂണിസ്റ്റ് ഭരണത്തിൽ ആവിഷ്കാരസ്വാതന്ത്ര്യം അന്യമാവുന്നു*   യു.വി. കുമാരൻ

തലശ്ശേരി :

ജനാധിപത്യ ഭരണകൂടങ്ങൾ മാത്രമേ കലാകാരൻമാർക്ക് ആവിഷ്കാര സ്വാതന്ത്രം അനുവദിക്കാറുള്ളൂ എന്ന് യു.വി. കുമാരൻ. ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കലാകാരൻമാരുടെയും എഴുത്തുകാരുടെയും സൃഷ്ടിപരമായ ആവിഷ്കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താറുണ്ടെന്നും പാർട്ടിയുടെ പാർശ്വവർത്തികളായ കലാകാരൻമാരുടെയും സാഹിത്യകാരൻമാരുടെയും സൃഷ്ടികളെ വാഴ്ത്തിപ്പാടി അവർക്ക് ആനുകൂല്യങ്ങൾ നൽകി, പാർട്ടിക്ക് വിധേയരാകാത്തവരെ നിരാകരിക്കാനും ഇല്ലാതാക്കാനുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിക്കാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ.ദാസൻ പുത്തലത്ത് എഴുതിയ എം എഫ് ഹുസൈനും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കയായിരുന്നു യു.വി. കുമാരൻ.നിർഭാഗ്യവശാൽ ഇവിടെ ആനുകൂല്യങ്ങൾക്കും സ്ഥാനങ്ങൾക്കുമായി എഴുത്തുകാരുൾപ്പെടെയുള്ള കലാകാരൻമാർ കമ്യൂണിസ്റ്റുകാർക്കൊപ്പം ചേരാറുണ്ടെന്നും യു.വി. കുമാരൻ ചൂണ്ടിക്കാട്ടി. ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ. ശിവദാസൻ അദ്ധ്യക്ഷനായ ചടങ്ങിൽ ശിഖ പയ്യമ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ .എ.പി സുബൈർ പുസ്തകപരിചയം നടത്തി. പി.ജനാർദ്ദനൻ , സുനിൽ മടപ്പള്ളി , പ്രൊഫ ദാസൻ പുത്തലത്ത് എന്നിവർ പ്രസംഗിച്ചു. വി.ഇ. കുഞ്ഞനന്തൻ സ്വാഗതവും കതിരൂർ ടി.കെ. ദിലീപ് കുമാർ കൃതജ്ഞതയും പറഞ്ഞു.