*കവലകളിൽ വോട്ട് തേടി ജയന്തിരാജൻ*
പാനൂർ :
കവലകളിൽ വോട്ട് തേടി കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ജയന്തിരാജൻ.
കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ കൈവേലിക്കലിലായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനത്തിൻ്റെ തുടക്കം.
യു ഡി എഫ് നേതാക്കളായ ഇ എം ബഷീർ, ഇസലീം, എൻ മുഹമ്മദ്, സിറാജ് തൈകണ്ടി, സുരൻ, ശൗഖത്ത് സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പാറാട് ടൗണിലും ചെറുപ്പറമ്പിലും കുന്നോത്ത് പറമ്പിലും പര്യടനം നടത്തിയ സ്ഥാനാർത്ഥി പഴയകാല നേതാക്കളുടെയും വിശ്രമ ജീവിതം നയിക്കുന്ന പ്രവർത്തകരുടെയും വീടുകളും സന്ദർശിച്ചു.
യു ഡി എഫ് നേതാക്കളായ പി പി എ ഹമീദ്, കെ പി മൂസ ഹാജി, കൊമ്പൻ മഹമൂദ് ഹാജി, ടി എം നാസർ, മരുന്നൻ യൂസഫ്, പുരുഷു, കെ അശോകൻ, പി പി അബൂബക്കർ ,കെ ഫസീല, കെ സി ബിന്ദു, ടി ടി കുഞ്ഞമ്മദ് ഹാജി, സനൂപ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
കരിയാട് മേഖലയിൽ കരിയാട് ടൗണിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. യു ഡി എഫ് നേതാക്കളായ ടി മഹറൂഫ്, ടി എച്ച് നാരായണൻ, ടി കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, എം ടി കെ സുലൈഖ, കെ വി റംല ടീച്ചർ, പൊറ്റേരി ഹമീദ്, ടി കെ ഹാരിസ്, ഇ ജമാൽ മാസ്റ്റർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പുല്ലൂക്കര മുക്കിൽ പീടിക ടൗണിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. യു ഡി എഫ് നേതാക്കളായ എൻ പി മുനീർ, ഇ എ നാസർ, കെ രമേശൻ, പി കെ മുസ്തഫ മാസ്റ്റർ, എ കെ ഷമ്മാസ് സ്ഥാനാർത്ഥിയെ അനുഗമിച്ചു.
കല്ലിക്കണ്ടിയിൽ യൂത്ത് യു ഡി എഫ് ബൈക്ക് റാലിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി പാനൂർ ചമ്പാട് റോഡിലും കൂത്തുപറമ്പ് ടൗണിലും കണ്ണവം കോളനിയിലും സന്ദർശനം നടത്തി.
കല്ലിക്കണ്ടിയിൽ നടന്ന യൂത്ത് യു ഡി എഫ് ബൈക്ക് റാലി ഷാഫി പറമ്പിൽ എം പി ഫ്ലാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് യുവതീ യുവാകൾ അണിനിരന്ന ബൈക്ക് റാലി കൂത്തുപറമ്പ് ടൗണിൽ സമാപിച്ചു.