യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പൂര്‍ണമായി റദ്ദാക്കുന്നവ

 ഇന്ന്: 16729 മധുര - പുനലൂര്‍ എക്‌സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗര്‍കോവില്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56310 തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ പാസഞ്ചര്‍, 56306 തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ പാസഞ്ചര്‍, 56309 നാഗര്‍കോവില്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56705 പുനലൂര്‍ - കന്യാകുമാരി പാസഞ്ചര്‍, 56706 കന്യാകുമാരി - പുനലൂര്‍ പാസഞ്ചര്‍, 66306 കൊല്ലം - കന്യാകുമാരി മെമു, 66305 കന്യാകുമാരി - കൊല്ലം മെമു, 16730 പുനലൂര്‍ - മധുര എക്‌സ്പ്രസ്, 56101 നാഗര്‍കോവില്‍ - കൊല്ലം പാസഞ്ചര്‍, 56102 കൊല്ലം - നാഗര്‍കോവില്‍ പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കുന്നവ

 നാളെ നാഗര്‍കോവിലില്‍ നിന്നു പുറപ്പെടേണ്ട നാഗര്‍കോവില്‍ - ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12659) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

നാളെയും 30, 31 തീയതികളിലും കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കന്യാകുമാരി - പുണെ ജയന്തി എക്‌സ്പ്രസ് (16382) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു സര്‍വീസ് ആരംഭിക്കും.

26, 27, 28 തീയതികളില്‍ പുണെ ജങ്ഷനില്‍ നിന്നു പുറപ്പെട്ട പുണെ - കന്യാകുമാരി ജയന്തി എക്‌സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനില്‍ നിന്നു പുറപ്പെട്ട ഗാന്ധിധാം - നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ് (16335), ഇന്നലെയും

ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ഉള്ള മംഗളൂരു - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

ഇന്നും നാളെയും 30നും കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി - മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും.

ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന മംഗളൂരു - തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16605) കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കൊല്ലം ജംക്ഷനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.

ഇന്നും നാളെയും 30നും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലം ജങ്ഷനില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.

30ന് തിരുച്ചിറപ്പള്ളി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ - തിരുച്ചിറപ്പള്ളി ജങ്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും തിരുനെല്‍വേലി ജങ്ഷനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.