ഫണ്ടിൽ കടുംവെട്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
പാനൂർ:
തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട പദ്ധതി പ്രവർത്തനങ്ങൾക്കുള്ള വികസന ഫണ്ട് മൂന്നാം ഗഡു സർക്കാർ അനുവദിച്ചില്ല. നിലവിലെ ഉത്തരവ് പ്രകാരം ട്രഷറിയിൽ ബിൽ സമർപ്പിക്കേണ്ട അവസാന തീയതിയായ 24/03/2026 വൈകുന്നേരം 5:00 മണിക്ക് തന്നെ. 15/03/2026 ലെ ഉത്തരവ് പ്രകാരം സൈറ്റ് ലോക്ക് ചെയ്തു.
തദ്ദേശസ്ഥാപനങ്ങളുടെ ചെലവിലേക്കായി അനുവദിക്കുന്ന ജനറൽ പർപ്പസ് ഫണ്ട്
2 ഗഡുവാകട്ടെ ഇനിയും കിട്ടാൻ ബാക്കിയാണ്. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ ആണെങ്കിൽ ക്യൂവിലാണ് ഒന്നും ക്രെഡിറ്റ് ആക്കുന്നില്ല. ശുചിത്വമിഷൻ അനുവദിച്ച ഫണ്ടും ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ലുകൾ മാറിക്കിട്ടാത്ത അവസ്ഥയിൽ പഞ്ചായത്ത് ഭരണസമിതികൾ പ്രതിസന്ധിയിലായി. മാർച്ച് മാസം ആറ് പ്രവർത്തി ദിവസം ബാക്കിനിൽക്കെ 24ാംതീയതി ബിൽ സമർപ്പിക്കുന്നത് അവസാനിപ്പിച്ച സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്നും കടുത്ത വഞ്ചനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കുന്നോത്ത്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ പറഞ്ഞു