മാറ്റത്തിനായ് ഒരു വോട്ട്. വോട്ടർമാരുടെ മനം കീഴടക്കി ജയന്തിരാജൻ
പാനൂർ:
കഴിഞ്ഞ ഒരു പതിറ്റാണ്ടി വികസന മുരടിപ്പിൻ്റെ കഥകൾ മാത്രം പറയുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ വികസന വിപ്ലവത്തിൻ്റെ പുതുചരിതം സൃഷ്ടിക്കാൻ വോട്ട് തേടി യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ.
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ കെ രാമുട്ടി മാസ്റ്ററുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ സ്ഥാനാർത്ഥി ദീർഘകാലം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ വീട് സന്ദർശിച്ചു. പഞ്ചായത്തിലുള്ള മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും മൺമറഞ്ഞ പഴയകാല നേതാക്കളുടെയും വിശ്രമജീവിതം നയിക്കുന്ന പഴയകാല നേതാക്കളുടെയും വീടുകളും കടവത്തൂർ എൻ ഐ എ കോളേജ്, കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ, അറക്കൽ യു പി സ്കൂൾ, മൈത്രി സ്പെഷൽ സ്കൂൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. യു ഡി എഫ് നേതാക്കളായ ഇസ്മായിൽ ചാമാളി ,അബ്ദുള്ള പാലേരി ,നാസർ പുത്തലത്ത് ,
ഇസ്മായിൽ നല്ലൂർ, ഹാരിസ് പി വി കെ,പി കൃഷ്ണൻ മാസ്റ്റർ, സജീവൻ ഇടവന ,
സി എൻ പവിത്രൻ, എ പി ഫൈസൽ ,മുനീറ സുഹൈർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
മൊകേരി പഞ്ചായത്തിൽ ചെണ്ടയാട് മഹാത്മ കോളോജ്, വള്ള്യായി ശാന്തിഗിരിആശ്രമം തുടങ്ങിയ കേന്ദ്രങ്ങളും സന്ദർശിച്ചു.
യു ഡി എഫ് നേതാക്കളായ ഹരിദാസ് മൊകേരി, കാസിം മൊകേരി,
കെ ,കൃഷ്ണൻ മാസ്റ്റർ, മുനീർ കുറ്റികണ്ടി, കെ. പി. മുഹമ്മദ്, കെ. ടി. ശ്രീധരൻ, സാജിത റഫീഖ്, അക്ബർ, ഷാഹിദ അക്ബർ'എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പെരിങ്ങളo മേഖലയിൽ പഴയ കാല നേതാക്കളുടെയും വിശ്രമ ജീവിതം നയിക്കുന്നവരേയും കിടപ്പു രോഗികളേയും സ്ഥാനാർത്ഥി സന്ദർശിച്ചു. യു ഡി എഫ് നേതാക്കളായ എൻ. പി. മുനീർ, ഇ. എ. നാസർ, നിടൂർ മുഹമ്മദ് ഹാജി, സുരേഷ് ബാബു, കല്ലുംമ്പ്രം മുസ്തഫ, ആസിഫ് പൊറോൾ, കെ അസ് ലo അനുഗമിച്ചു.
പാട്യം പഞ്ചായത്തിൽ ചെറുവാഞ്ചേരി ടൗണിലും സന്ദർശനം നടത്തി. കെ രമേഷൻ,
ഇ. എം. സി. മുഹമ്മദ് ,വി. കെ. ശിബിന, ഗീത കൊമ്മേരി, യു. കെ. നാസർ മാസ്റ്റർ,
സി. യൂസഫ്, കെ. കെ. പവിത്രൻ, രാഹുലൻ, കെ. വി. നിസാർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.