*കവിയൂർ സ്കന്ദതാരക ബ്രഹ്മ ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം നടന്നു*

*കവിയൂർ സ്കന്ദതാരക ബ്രഹ്മ ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം നടന്നു*

കവിയൂർ: സ്കന്ദതാരക ബ്രഹ്മ ക്ഷേത്രത്തിൽ ഭക്തിപൂർവ്വം ലക്ഷദീപ സമർപ്പണം നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നന്തിയത്ത് ഉദയജ്യോതിയിൽ നിന്ന് ആദ്യ ദീപം ശ്രീചക്ര ആചാര്യൻ വിജയൻ സ്വീകരിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ക്ഷേത്ര പ്രസിഡന്റ് വി.പി. രതീശന്റെ അധ്യക്ഷതയിൽ ചേർന്നു. ചടങ്ങിൽ മുതിർന്ന ക്ഷേത്ര പരിപാലകരെ സി.വി. രാജൻ പെരിങ്ങാടി ആദരിച്ചു. ആചാര്യൻ വിജയൻ ശ്രീചക്ര അനുഗ്രഹഭാഷണം നടത്തി.

ക്ഷേത്ര സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതവും പി.എം. ദാമോദരൻ നന്ദിയും അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ക്ഷേത്ര തിരുവുത്സവം മാർച്ച് 28 മുതൽ 30 വരെ വിവിധ പരിപാടികളോടെ നടക്കും. പ്രഭാഷണം, സർപ്പബലി, നാഗത്തിന് നൂറും പാലും, പ്രസാദസദ്യ എന്നിവയും ഉൾപ്പെടും. 30-ാം തീയതി വൈകിട്ട് താലപ്പൊലി ഘോഷയാത്രയും സംഘടിപ്പിക്കും.