നിയമസഭ തിരെഞ്ഞെടുപ്പ്: ആവേശം പകർന്ന് മാഹിയിൽ സ്ഥാനാർത്ഥി പര്യടനം
പുതുച്ചേരി നിയമസഭാ തിരെഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കോൺഗ്രസ്സ് സ്ഥാനർത്ഥി രമേശ് പറമ്പത്തിന്റെ പര്യടനം ജനങ്ങളിൽ ആവേശം പകർന്ന് മുന്നേറുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പള്ളൂർ ഗവ. ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥി രോഗികളോടും അവരുടെ കൂട്ടിരിപ്പുകാരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ക്ഷേമാന്വേഷണം നടത്തിയുമാണ് വോട്ടഭ്യർത്ഥിച്ചത്. ആശുപത്രിയിലെ വിവിധ വാർഡുകൾ സന്ദർശിച്ച അദ്ദേഹം, പള്ളൂർ ആശുപത്രിയിൽ മികച്ച ആരോഗ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ തന്റെ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വീൽചെയറിലിരുന്ന മുതിർന്ന രോഗികളുമായും ആശുപത്രി സന്ദർശിക്കാനെത്തിയ സാധാരണക്കാരുമായും അദ്ദേഹം ഏറെനേരം ആശയവിനിമയം നടത്തി. മാഹിയിലെ വിവിധ വിദ്യാലയങ്ങൾ,
ആയൂർവേദ കോളേജ്, സർക്കാർ ഓഫീസുകൾ, ടൗണിലെ കടകൾ, വീടുകൾ എന്നിവിടങ്ങളിലും കാലത്തു മുതലെ സ്ഥാനാർത്ഥി പര്യടനവുമായി ബഹുദൂരം മുന്നേറുയാണ്.