ജെന്‍സി സമൂഹത്തിന് ആവേശം വിതറി നിയമസഭ ഇലക്ഷൻ ബേപ്പൂർ മണ്ഡലത്തിൽ സ്വീപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
കോഴിക്കോട് :
സമാഗതമായ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുതലമുറയിലെ വോട്ടര്‍മാരുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെ ആഭ്യമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീപ്പ് ( SVEEP) ക്യാമ്പയിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഭവന്‍ രാമകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥാപനത്തില്‍ സിഗ്നേച്ചര്‍ ക്യമ്പയിനും, പ്രതിജ്ഞയും, ഇലക്ഷന്‍ സംബന്ധിച്ച് ക്വിസ് പരിപാടിയും സംഘടിപ്പിച്ചു. പുതിയ വോട്ടര്‍മാരോട് ജനാധിപത്യത്തിന്റെ പ്രാധാന്യം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് ക്ലാസ്സെടുത്തു. ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീപ്പ് നോഡല്‍ ഓഫീസര്‍ വിജയന്‍ മുളേളാറ, സൂപ്രണ്ട് പ്രിയ, ഉദ്യോഗസ്ഥന്‍മാരായ അമ്പിളി, അധ്യാപിക ഹർഷ , കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പെർട്ട് അഞ്ജന, ബ്ലോക്ക് കോർഡിനേറ്റർ സനിതാ എന്നിവർ സംസാരിച്ചു. ജനാധിപത്യത്തെ കുറിച്ച് നടത്തിയ ക്വിസ്സ് പരിപാടിയില്‍ വിജയിച്ച കുട്ടികള്‍ക്ക് നോഡല്‍ ഓഫീസര്‍ വിജയന്‍ മുളേളാറ സമ്മാനം വിതരണം ചെയ്തു. ഭവന്‍സ് വിദ്യാലയത്തിലെ അദ്ധ്യാപിക ഹര്‍ഷയും ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത കുട്ടികള്‍ എല്ലാം ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും എന്ന സിഗ്നേച്ചര്‍ ക്യാമ്പയിൻ ചാർട്ടിൽ ഒപ്പു വെച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, പങ്കാളിത്തം എന്നിവ സംബന്ധിച്ച് പ്രതിജ്ഞ എടുത്തു. ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ്
പരിപാടി സംഘടിപ്പിച്ചത്, ചടങ്ങിൽ ബ്ലോക്ക് കോർഡിനേറ്റർമാരും പങ്കെടുത്തു.