ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം - തിറ മഹോത്സവം
പള്ളൂരിലെ അതിപുരാതന തറവാട് ദേവസ്ഥാനമായ ചിരുകണ്ടോത്ത് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 2026 ഏപ്രിൽ 2 നും തിറമഹോത്സവം ഏപ്രിൽ 3, 4, 5 തിയ്യതികളിലായി കൊണ്ടാടുന്നു. ഏപ്രിൽ 2 ന് രാവിലെ 6 മണിക്ക് നടതുറക്കൽ, ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം,നാഗത്തിന് കൊടുക്ക. ഉച്ചക്ക് ഉച്ചപൂജ, പ്രസാദ ഊട്ട്. വൈകുന്നേരം 6 മണിക്ക് ദീപാരാധന,സർപ്പബലി തായമ്പക. ഏപ്രിൽ 3 ന് രാവിലെ നടതുറക്കൽ, ഗണപതി ഹോമം, കൊടുക്ക, നട്ടത്തിറ. ഏപ്രിൽ 4 ന് വെള്ളാട്ടം, താലപ്പൊലി വരവ്. ഏപ്രിൽ 5 ന് പുലർച്ചെ മുതൽ തിറയാട്ടം. ഉച്ചക്ക് പ്രസാദ ഊട്ട്