മാഹിമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ ദിനേശൻ ചാലക്കരയിൽ പര്യടനം നടത്തി

മാഹിമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ ദിനേശൻ ചാലക്കരയിൽ പര്യടനം നടത്തി

മാഹി: മാഹി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ. ദിനേശൻ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റ് പരിസരത്തുനിന്ന് പര്യടനം ആരംഭിച്ച്  പോന്തയാട്ട് ഭാഗങ്ങളിൽ കൂടി മൈദ ക്കമ്പനി പരിസരം വരപ്രത്ത് ക്ഷേത്ര പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ചെമ്പ്ര ആശാരികാവിലെ ക്ഷേത്ര മഹോത്സവത്തിൽ സന്ദർശനം നടത്തിയതിനു ശേഷം മാഹി വളവിൽ കടപ്പുറത്ത് ഭവന സന്ദർശനം നടത്തി. ചാലക്കര ബുത്ത് പ്രസിഡണ്ടുമാരായ കെ. പി. ഷനിൽ , ടി പവിത്രൻ, വിജേഷ് കൂട്ടേൻ്റവിടെ, നാം പറമ്പത്ത് പ്രകാശൻ, കെ.പി. ഷാജിമ, കെ. ചിത്രൻ, രോഷ്‌നി ലതീബ്, തുടങ്ങിയവരും മാഹിയിൽ പി.ഗിരീഷ്, കെ. സുമന്ത്രൻ, ആഞ്ചനേയൻ , കെ.നിദർഷ, പി.രതീശൻ, പി . സാനിയ പനത്തറ ഹരിദാസ് പാഞ്ചാലി ബാബു തുടങ്ങിയവരും സ്ഥാനാർത്തിക്കൊപ്പം ഉണ്ടായിരുന്നു.