സ്ഥാനാർത്ഥികൾ കണ്ടുമുട്ടിയപ്പോൾ
പാനൂർ:
വോട്ടഭ്യർത്ഥനയുമായി ഇറങ്ങിയ സ്ഥാനാർത്ഥികൾ പരസ്പരം കണ്ടുമുട്ടി. കൂത്തുപറമ്പ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ ഷിജിലാലും കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രവീണും കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയോടൊപ്പം കെ.സി. വിഷ്ണു വി. പി . സുരേന്ദ്രൻ, എൻ. ശശിധരൻ എന്നിവർ ഉണ്ടായിരുന്നു.