കുടുംബ സംഗമവുംഓഫീസ് ഉദ്ഘാടനവും

കുടുംബ സംഗമവുംഓഫീസ് ഉദ്ഘാടനവും

പാനൂർ: 
കരിയാട് കാഞ്ഞിരക്കടവ് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻഡിഎ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷിജിലാൽ ഉദ്ഘാടനം ചെയ്തു.നേരത്തെ നടന്ന കുടുംബ സംഗമം പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി ഇ പി ബിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സി. കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ. ശശിധരൻ, പി.എം. അശോകൻ, അനീഷ് കുമാർ, ഉമ്മർ ഫാറൂഖ് കീപ്പാറ എന്നിവർ പ്രസംഗിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതവും കെ.എൻ. അജയകുമാർ നന്ദിയും പറഞ്ഞു.