*ന്യൂമാഹിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി*

*ന്യൂമാഹിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി*

ന്യൂമാഹി : ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ന്യൂമാഹി ടൗണിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ.സി ബുദ്ധദാസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം സ്ഥാനാർഥി കാരായി രാജൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം. ബാലൻ , പി.പി. സനിൽ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സി. ബുദ്ധദാസ് (പ്രസി) എം.കെ. സെയ്ത്തു, താഹിർ കൊമ്മോത്ത്, കരിയാണ്ടി ചന്ദ്രൻ, എസ്.കെ. വിജയൻ, സി.കെ. റീജ (വൈ. പ്രസി), കെ. ജയപ്രകാശൻ (സിക്ര), അർജുൻ പവിത്രൻ, പി.പി. രഞ്ചിത്ത്, പി. ശ്രീജ, വി.കെ. മുഹമ്മദ് തമീം (ജോ. സെക്ര)