റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവ്വിസ് പരമാവധി പ്രയോജനപ്പെടുത്തണം-റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ
തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ, കമ്മീഷൻ ചെയ്ത കാലം തൊട്ട് ലാഭകരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പാർസൽ സൗകര്യം നിർത്താനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും പ്രതിക്ഷേധം ഉയർന്നിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും, വിവിധ സംഘടനകളും, വ്യാപാരി സമൂഹവും, റെയിൽവേ പാസ്സഞ്ചർ അസ്സോസ്സിയേഷനും റെയിൽവേ ഉന്നത ഉദ്യോഗസ്ഥ തലത്തിലും, റെയിൽവേ മന്ത്രിതലത്തിലും സമ്മർദം ചെലുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഉത്തരവിൽ നിന്നു പിൻമാറിയത്.
അതിനാൽ റെയിൽവേ യാത്രക്കാരും, പ്രാദേശിക വ്യാപാരികളും,ചെറുകിട ബിസ്സിനസ്സുകാരും, പൊതുജനങ്ങളും റെയിൽവേയുടെ പാർസൽ സർവ്വീസ് പരമാവധി പ്രയോജനപ്പെടുത്തണം