*മുസ്ലീം ലീഗ് മാഹി മണ്ഡലം സ്ഥാനാർഥി മുഹമ്മദ് സമീൽ കാസിം പത്രിക സമർപ്പിച്ചു*

*മുസ്ലീം ലീഗ് മാഹി മണ്ഡലം സ്ഥാനാർഥി മുഹമ്മദ് സമീൽ കാസിം പത്രിക സമർപ്പിച്ചു*

മാഹി: മാഹി മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് സമീൽ കാസിം മാഹി അഡ്മിനിസ്ട്രേറ്റർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറിലേറെയുള്ള പാർട്ടി പ്രവർത്തകരോടൊപ്പമാണ് പ്രകടനമായി സ്ഥാനാർഥി പത്രിക സമർപ്പിക്കാനെത്തിയത്.

 മാഹി ജില്ലാ മുസ്ലീം ലീഗ് പ്രസിഡൻ്റ റാഷിദ് പി.ടി.കെ,

സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. യൂസഫ് , സംസ്ഥാന മുൻ ട്രഷറർ എം.പി. ബഷീർ, മുൻ ജില്ല പ്രസിഡൻ്റ് ഷർഫുദ്ദീൻ മാസ്റ്റർ, മാഹി ജില്ല ജനറൽ സിക്രട്ടറി എ.വി. ഇസ്മയിൽ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എ.പി.അഷ്റഫ് എന്നിവരാണ് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നത്.


*