*ടി വി കെ (തമിഴക വെട്രി കഴകം ) പാർട്ടി സ്ഥാനാർത്ഥി മള്ളായി പ്രീജേഷ് പത്രിക സമർപ്പിച്ചു*

*ടി വി കെ (തമിഴക വെട്രി കഴകം ) പാർട്ടി സ്ഥാനാർത്ഥി മള്ളായി പ്രീജേഷ് പത്രിക സമർപ്പിച്ചു*

മാഹി: തമിഴ് താരം വിജയ് യുടെ തമിഴക വെട്രി കഴകം പാർട്ടി സ്ഥാനാർത്ഥിയായി മാഹി പാറക്കൽ മള്ളായി ഭവനിൽ പ്രീജേഷ് സ്ഥാനാർത്ഥിയായി മാഹി അഡ്മിനിസ്ട്രേറ്റർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പുതുച്ചേരി ടി വി കെ പാർട്ടിയംഗം നാഗരാജ് , കെ പാർത്ഥിപൻ, ടി വി കെ മാഹി ജില്ലാ കമ്മിറ്റിയംഗം സനോഷ് പി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

പ്രീജേഷ് 19 വർഷക്കാലം മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്നു.

നിലവിൽ മാഹിയിൽ മത്സ്യത്തൊഴിലാളിയാണ്.

15 വർഷത്തോളമായി വിജയ് ഫാൻസ് അസോസിയേഷൻ അംഗമാണ്.

മാഹി വിജയ് ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് '

മാഹി പാറക്കൽ മള്ളായി ഭവനിൽ രമേശൻ്റെയും പരേതയായ പ്രീതയുടെയും മകനാണ്.

റീജിത്ത് ,റിനീഷ് എന്നിവർ സഹോദരങ്ങളാണ്.