*അമരസാക്ഷ്യം - അഡ്വ. സി.വി രാമകൃഷ്ണന്‍ അനുസ്മരണം ഏപ്രില്‍ നാലിന്*

*അമരസാക്ഷ്യം - അഡ്വ. സി.വി രാമകൃഷ്ണന്‍ അനുസ്മരണം ഏപ്രില്‍ നാലിന്*

പയ്യന്നൂര്‍: പ്രമുഖ അഭിഭാഷകന്‍ സി.വി രാമകൃഷ്ണന്‍ അനുസ്മരണവും ഓര്‍മ്മപ്പുസ്തകത്തിന്റെ പ്രകാശനകര്‍മ്മവും ഏപ്രില്‍ നാല് ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് പയ്യന്നൂര്‍ ബി.ഇ.എം. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം പുസ്തകമേറ്റുവാങ്ങും. പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. കെ. വിജയകുമാര്‍ ചെയര്‍മാനും യു. രാജേഷ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.