*പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പ്: മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി രമേശ് പറമ്പത്ത് പത്രിക നൽകി*

*പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പ്: മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി രമേശ് പറമ്പത്ത് പത്രിക നൽകി*

മാഹി:

ഐക്യ മതേതര പുരോഗമന സഖ്യം മാഹി നിയോജക മണ്ഡലം സ്ഥാനാർഥി രമേശ് പറമ്പത്ത് നാമനിർദ്ദേശ പത്രികനൽകി. പൂഴിത്തലയിൽ നിന്നും നൂറു കണക്കിത് പ്രവർത്തകരുടെ ആവേശകരമായ റാലിയോടെയാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. കോൺഗ്രസ്സിന്റെ വിജയം ഉറപ്പിക്കാൻ ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയും സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ ഇ.വത്സരാജ് പറഞ്ഞു. പുതുച്ചേരിയിൽ എൻ.ഡി.എയുടെ ദുർഭരണം അവസാനിപ്പിച്ച് കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്ക് സ്ഥാനാർഥി രമേശ് പറമ്പത്ത് നന്ദി അറിയിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ, മുസ്ലിം ലീഗ് നേതാവ് അബൂട്ടി ഹാജി, കോൺഗ്രസ്സ് സംസ്ഥാന ജന.സിക്രട്ടറി സത്യൻ കേളോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് തീരെഞ്ഞെടുപ്പ് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.