പാനൂർ പുസ്തക കൂട്ട് ലോഗോ പ്രകാശനവും സാംസ്കാരിക കൂട്ടായ്മയും
പാനൂർ :
പാനൂർ മേഖലയിലെ കലാ സാഹിത്യ രംഗത്തെ പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ പാനൂർ പുസ്തക കൂട്ട് സംഘടിപ്പിച്ച സായാഹ്ന സാഹിത്യ സദസ്സ് വേറിട്ട കാഴ്ചയായി. ചെണ്ടയാട് കുനുമ്മലിലെ എം.സി. വി. ഗഫൂറിൻ്റെ വീട്ടങ്കണത്തിൽ നടന്ന പരിപാടിയിൽ പാനൂർ മേഖലയിലെ നിരവധി സാഹിത്യകാരന്മാർ പങ്കെടുത്തു. എഴുത്തിൻ്റെ ലോകത്ത് വളർന്നു വരുന്നവരെ ചേർത്ത് പിടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും പുരോഗമനപരമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് നാടിൻ്റെ വളർച്ചയ്ക്ക് ഉതകുന്ന വിഷയങ്ങൾ ഏറ്റെടുത്ത് പ്രഭാഷണങ്ങളും പരിപാടികളും സൗഹൃദ സാഹിത്യ സായാഹ്നങ്ങളും സംഘടിപ്പിക്കുന്നതിനും കൂട്ടായ്മ തീരുമാനിച്ചു. ലോകത്തും
നമ്മുടെ രാജ്യത്തും നടക്കുന്ന ഭീകര പ്രവർത്തനങ്ങളും യുദ്ധങ്ങളും
നമ്മുടെ അടുക്കളയിൽ പോലും പ്രതിഫലിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ
സാമ്രാജ്യത്വ ശക്തികൾക്കെതിരെയും യുദ്ധ ഭീകരതക്കെതിരെയും സദസ്സ് ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
പ്രശസ്ത എഴുത്തുകാരൻ രാജു കാട്ടുപുനം അധ്യക്ഷനായി. എം.സി.വി.ഗഫൂർ സ്വാഗതം പറഞ്ഞു. ചിത്രകാരൻ അനിരുദ്ധൻ എട്ടു വീട്ടിൽ എഴുത്തുകാരെ പരിചയപ്പെടുത്തി സംസാരിച്ചു. കെ.പി.സുജേഷ് തയ്യാറാക്കിയ പുസ്തകൂട്ട് ലോഗോ ഡോ.കെ.വി. ശശിധരൻ മാസ്റ്റർ തലശ്ശേരി ലൈബ്രററി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരിക്കും കെ ലെജു മോൾക്കും നൽകി പ്രകാശനം ചെയ്തു.
പുസ്ക കൂട്ടിൻ്റെ ഉദ്ദേശലക്ഷ്യവും ഭാവിപരിപാടികളും പുതിയ ഭാരവാഹികളെ സംബന്ധിച്ചും ഡോ. ടി.കെ. അനിൽകുമാർ, കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.
ലോക കവിത ദിനത്തിൽ നടന്ന സാഹിത്യ സദസ്സിൽ സുരേഷ് ബാബുമാസ്റ്റർ കവിതകൾ ആലപിച്ചു.
സദസ്സിന് വേദി ഒരുക്കിയ എം.സി. വി. ഗഫൂറിന്
ഡോ. ടി.കെ. അനിൽകുമാർ അദ്ദേഹം രചിച്ച പുസ്തകങ്ങൾ
ഉപഹാരമായ് സമർപ്പിച്ചു. പുസ്തകൂട്ടിന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഡോ : കെ.വി. ശശിധരൻ മാസ്റ്റർ, രാജു കാട്ടു പുനം, പവിത്രൻ മൊകേരി, പ്രേമൻ ഇല്ലത്ത്, കെ.വി.മുകുന്ദൻ എന്നിവരെ രക്ഷാധികാരികളായും
കൺവീനർ: അനിരുദ്ധൻ എട്ടു വീട്ടിൽ
ജോ: കൺവീനർ : ഡോ: ടി.കെ. അനിൽകുമാർ എന്നിവരേയും തെരഞ്ഞെടുത്തു.