എൽഡിഎഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ
പാനൂർ :
എൽ ഡി എഫ് മൊകേരി ഈസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാത്തിപ്പാലത്ത് നടന്നു. പി പി ശ്രീധരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കുത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം സ .കെ ലീല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. കുഞ്ഞബ്ദുള്ള , ആർജെ ഡി നേതാവ് രവീന്ദ്രൻ കുന്നോത്ത്, സിപിഐ. എം പാനൂർ ഏരിയ കമ്മിറ്റി അംഗം എ പ്രദീപൻ, ഐ എൻ എൽ നേതാവ് കെ പി യൂസഫ്, മുകുന്ദൻ മാസ്റ്റർ സ്ഥാനാർഥി പി കെ പ്രവീൺ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ടി പി രാജൻ സ്വാഗതം പറഞ്ഞു.
ലോക്കൽ തെരെഞ്ഞെടുപ്പ് കമ്മിററ്റി കൺവീനർ ടിപി രാജൻ, ചെയർമാൻ പി പി ശ്രീധരൻ മാസ്റ്റർ. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ ലീല നിർവഹിച്ചു.