*സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി*

*സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി*

പാനൂർ :

ചെറുവാഞ്ചേരി ചീരാറ്റ പോതിയുള്ളതിൽ ദേവസ്ഥാനത്ത് കൂത്തുപറമ്പ് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. ഷിജിലാൽ ദർശനം നടത്തി.

ദേവസ്ഥാനത്ത് എത്തിച്ചേർന്ന സ്ഥാനാർത്ഥിയെ ദേവസ്ഥാനം ഭാരവാഹികളായ കെ.കെ. വിനോദൻ , കെ.കെ നാണൂട്ടി , വി.ടി. രതീശൻ, എന്നിവർ ചേർന്ന് സ്വീകരിച്ചു. 

സ്ഥാനാർത്ഥിയ്‌ക്കൊപ്പം സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി. അശോകൻ , എന്നിവരുമുണ്ടായിരുന്നു.

   കൂത്തുപറമ്പ് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷിജിലാൽ പൊയിലൂരിലെ ധീര ബലിദാനി സ്വർഗ്ഗീയ കെ പി . കുഞ്ഞിരാമൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വി.പി. സുരേന്ദ്രൻ, ഓട്ടാണി പത്മനാഭൻ, സി.റിനീഷ്, അർജുൻ വാസുദേവ് , എ.കെ. ഭാസ്ക്കരൻ, വി. പ്രമോദ് എന്നിവർ സംബന്ധിച്ചു.

അഡ്വ ഷിജിലാൽ അണിയാരം ശിവക്ഷേത്രത്തിൽ ദർശനം നടത്തി. കെ.സി.വിഷ്ണു, എ.കെ. ഭാസ്കരൻ, രാജീവ്, കെ.കെ. ധനഞ്ജയൻ, സി.പി. രാജീവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കൂത്തുപറമ്പ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ പ്രചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ബലിദാനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബലിദാനി പൂക്കോം സ്വർഗ്ഗീയ എം.ടി.കെ. കരുണൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കെ.സി.വിഷ്ണു, എ.കെ. ഭാസ്ക്കരൻ, എൻ. രതി,കെ.കെ. ധനഞ്ജയൻ, സി.പി. രാജീവൻ, പി.പി. രാമചന്ദ്രൻ , പി.രാജീവൻ, കെ.പി. ഷമൽ, സി.കെ.രാഹുൽ എന്നിവർ സംബന്ധിച്ചു.