മാഹി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ.ദിനേശൻ
മാഹി: റിട്ട,ഡെപ്യൂട്ടി തഹസിൽദാർ അങ്ക വളപ്പിൽ ബാലന്റെയും രാധയുടെയും മകൻ, പള്ളൂർ ഗവൺമെന്റ് ഹൈസ്കൂളിലും മഹാത്മാഗാന്ധി കോളജിലും വിദ്യാഭ്യാസം മഹാത്മാഗാന്ധി കോളേജിൽ എബിവിപി യിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം.
ശേഷം 24 വർഷത്തെ പ്രവാസജീവിതം, 2019 തിരിച്ചെത്തിയതിനു ശേഷം ഭാരതീയ ജനതാ പാർട്ടിയുടെ മാഹിമണ്ഡലം എക്സിക്യൂട്ടീവ് മെമ്പറായും പിന്നീട് മണ്ഡലം ജനറൽ സെക്രട്ടറി, മണ്ഡലം കൺവീനർ എന്നീ ചുമതലകൾ വഹിച്ചു, മൂന്നുവർഷം മണ്ഡലം പ്രസിഡണ്ടായി പാർട്ടിയിൽ സേവനം അനുഷ്ഠിച്ചു. നിലവിൽ പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ സി. ജീമ, മക്കൾ ദിയ ദിനേഷ്, ദിതി ദിനേശ് ദേവദേവ്