*പുതുച്ചേരിയിൽ മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും*

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിൽ 7 എണ്ണത്തിലാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്ന് പുതു



ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിൽ 7 എണ്ണത്തിലാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്ന് പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജിക്നി മുഹമ്മദ് അലി അറിയിച്ചു. 1. വില്ലിയനൂർ, 2. നെല്ലിത്തോപ്പ്, 3. ഉരുളയൻപേട്ട്, 4. ഉപ്പളം, 5. മാഹി, 6. കാരക്കൽ നോർത്ത്, 7. തിരുനല്ലാർ എന്നീ മണ്ഡലങ്ങളിലാണ് ദേശീയ പ്രസിഡന്റിന്റെ അംഗീകാരത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.