എസ്.ഐ.ആർ: നീക്കം ചെയ്ത വോട്ടുകൾ പുന:സ്ഥാപിക്കണം

എസ്.ഐ.ആർ: നീക്കം ചെയ്ത വോട്ടുകൾ പുന:സ്ഥാപിക്കണം

വോട്ടർമാരുടെ അവകാശം നിഷേധിക്കുന്ന നടപടി പിൻവലിച്ച് നീതി നടപ്പിലാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ഐ ആറിന്റെ പേരിൽ മാഹിയിൽ താമസക്കാരാണെന്ന രേഖകളുണ്ടായിട്ടും സ്ഥിരതാമസമില്ല എന്ന തെറ്റായ റിപ്പോർട്ടുകൾ ഉണ്ടാക്കി തള്ളിയ വോട്ടുകൾ ഉടൻ പുനഃ സ്ഥാപിക്കണം കേന്ദ്ര ഗവണ്മെന്റ് നൽകിയ പാസ്പോര്ട്ട്, ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും മാഹി ഭരണകൂടം നൽകിയിട്ടുള്ള മറ്റു രേഖകകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ ചില തല്പര കക്ഷികളുടെ താല്പര്യത്തിന് വഴങ്ങി BLO മാരുടെ തെറ്റായ റിപ്പോട്ടിൻറ അടിസ്ഥാനത്തിൽ ഡെ. തഹസിൽദാർ തള്ളിയ വോട്ടുകൾ ഉടൻ കലക്ടർ ഇടപ്പെട്ട് പുനഃസ്ഥാപിക്കണം താത്കാലികമായി ജോലി മാറി സംബന്ധമായോ മറ്റു കാര്യങ്ങൾക്കോ താമസിക്കാമെന്ന നിയമമുണ്ടായിരിക്കെ ഏകപക്ഷീയ മായി മാത്രം പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ വോട്ടുകൾ തള്ളിയ മാഹി അഡ്മിനിസ്ട്രേറ്ററുടെ നടപടി പ്രതിഷേധാർഹമാണ്. അതിന് ഒത്താശ ചെയ്ത അസിസ്റ്ററ്റന്റ് ഇലക്ട്രേറൽ റജിസ്ടേഷൻ ഓഫീസറെയും ബി.എൽ.ഒ മാരെയും അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.വോട്ടുകൾ പുനഃസ്ഥാപിക്കാൻ വേണ്ടി നൽകിയ അപ്പീലുകൾ കേൾക്കുന്നതിന് വീണ്ടും അതിന് ഒത്താശ ചെയ്ത അസിസ്റ്ററ്റന്റ് ഇലക്ട്രേറൽ റജിസ്ടേഷൻ ഓഫീസറെയും ബി.എൽ.ഒ മാരെയും ഏൽപ്പിച്ചത് പ്രതിഷേധാർഹമാണ്. നൽകിയ അപ്പീലുകൾക്ക് അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ചീഫ് ഇലക്ടോറൽ ഓഫീസർ എ. കൊളുത്തുംഗം ഐ എ .എസ്സിനോട് ആവശ്യപ്പെട്ടു..
അഡ്വ.എ.പി. അശോകൻ,
കെ മോഹനൻ, കെ ഹരിന്ദ്രൻ, സത്യൻ കേളോത്ത്, വി.ടി. ഷംസുദ്ദീൻ സംബന്ധിച്ചു.