ഇടത്പക്ഷ ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ: ടി അശോക് കുമാറിനെ വിജയിപ്പിക്കുക
2026 ഏപ്രിൽ 9 ന് നടക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹി നിയോജക മണ്ഡലത്തിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന
സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ: ടി അശോക് കുമാറിന് ഇടത് പക്ഷ
ജനാധിപത്യ മുന്നണി പൂർണ്ണ പിന്തുണ നൽകി വിജയിപ്പിക്കാൻ തീരുമാനിച്ചു.
സ്ഥാനമാനങ്ങൾ ഒന്നു മില്ലാതെ തന്നെ മയ്യഴിയിലെ ജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞ കാല ങ്ങളിൽ നമ്മളിലൊരാളായി അഡ്വ അശോക് കുമാറു ണ്ടായിരുന്നു.
മയ്യഴിയുടെ സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ജീവിത നിലവാരം ഉയർത്താനും അദ്ദേഹം ഒപ്പമുണ്ടാവുമെന്ന് ഉറപ്പു നൽകുന്നു.
അഡ്വ.അശോക് കുമാർ നടത്തിയ ഐതിഹാസികമായ നിയമപോരാട്ടത്തിലൂടെയാണ് 37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2006ൽ മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. 2011ൽ കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുന്നതിനെതിരെ ഇപ്പോൾ മദ്രാസ് ഹൈക്കോതിയെ സമീപിച്ചിരിക്കുകയാണ് അശോക് കുമാർ
സൗന്ദര്യ വൽക്കരണത്തിൻറെ പേരിൽ മാഹി ടാഗോർ പാർക്ക് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചപ്പോൾ പാർക്ക്സംരക്ഷിക്കാനായി 165 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിലും അശോകൻ വക്കീൽ മുന്നിലുണ്ടായിരുന്നു.
ബഹുമുഖമായ പ്രവർത്തനങ്ങളിലൂടെ മയ്യഴിയുടെ സാമൂഹ്യ സാംസ്ക്കാരിക കായിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അശോകൻ വക്കീൽ.
നിരവധി കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന മാഹി സുധാകരൻ മാസ്‌റ്റർ ഫുട്‌ബോൾ അക്കാദമിയുടെ സജീവ പ്രവർത്തകനാണ് അഡ്വ അശോക് കുമാർ.
മാഹി മഹാത്മഗാന്ധി ഗവ. ആർട്ട്സ് കോളേജിലെ വിദ്യാഭ്യാസ കാലം മുതൽ പൊതുപ്രവർത്തന രംഗത്തു നിറഞ്ഞു നിൽക്കുന്ന അശോക് കുമാർ മയ്യഴിയിലെ സാമൂഹ്യ സാംസ്‌കാരിക കലാ കായിക മേഖലകളിൽ നിറ സാന്നിധ്യമാണ്.
നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ജനങ്ങൾക്കും നാടിനുമായി കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ ഉറപ്പായും അദ്ദേഹത്തിന് സാധിക്കും.
നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ മയ്യഴിക്ക് അർഹതപ്പെട്ട പദ്ധതി വിഹിതം നേടിയെടുക്കാനും വികസനമുരടിപ്പിൽ നിന്ന് മാഹിയെ മോചിപ്പിക്കാനും
അഡ്വ: അശോക് കുമാറിന് സാധിക്കും. തെരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങളേ ഇനിയുള്ളൂ.ഏപ്രിൽ 9ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഡ്വ ടി. അശോക് കുമാറിനെ വിജയിപ്പിക്കണമെന്ന് ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.
സ്നേഹാദരങ്ങളോടെ,
വി.ജനാർദ്ദനൻ,
കൺവിനർ
ഇടത് പക്ഷ ജനാധിപത്യമുന്നണി.