മാഹിയിലെ യു.പി.എ..സ്ഥാനാർഥി രമേശ് പറമ്പത്ത് തിങ്കളാഴ്ച പത്രിക നൽകും
മാഹി: മാഹി നിയോജക മണ്ഡലത്തിൽ രണ്ടാമൂഴത്തിന് തിങ്കളാഴ്ച്ച പത്രിക സമർപ്പിക്കും.പുതുച്ചേരി പി.സി.സി.കമ്മിറ്റിയാണ് നിലവിലെ എം.എൽ എ യായ രമേശ് പറമ്പത്തിനെ മാഹി നിയോജക മണ്ഡലത്തിലെ യു.പി എ സ്ഥാനാർഥിയായി പ്രഖ്യാപനം നടത്തിയത്. മാഹി റീജയണൽ അഡ്മിനിസ്ടേറ്റർ മുമ്പാകെ പത്രിക സമർപ്പിക്കും.46 വർഷം നീണ്ട പൊതു ജീവിതത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, ദീർഘകാലം മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, 2001 മുതൽ 2004 വരെ പുതുച്ചേരി പി സി സി അംഗം, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ മാഹി നഗര സഭാ ചെയർമാനായിരുന്നു. രണ്ട് വർഷം മാഹി മഹാത്മാ ഗാന്ധി കോളേജിൽ ചെയർമാനായി. കെ.എസ്.യു.വിലൂടെ ചൊക്ലി ഓറിയൻറൽ സ്ക്കുളിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ: സയന മക്കൾ: യദുകുൽ, ആനന്ദ് റാം