സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളില്ല; അതൃപ്തിയുമായി ഷമ മുഹമ്മദ്, രാഹുല്‍ ഗാന്ധിക്ക് അഭ്യര്‍ത്ഥന

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളില്ല; അതൃപ്തിയുമായി ഷമ മുഹമ്മദ്, രാഹുല്‍ ഗാന്ധിക്ക് അഭ്യര്‍ത്ഥന
  1. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. കേരളത്തിലെ കോണ്‍ഗ്രസ് സ്ത്രീകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവർ രാഹുല്‍ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
    സ്ഥാനാർത്ഥി നിർണയത്തില്‍ തഴയപ്പെട്ടെങ്കിലും താൻ പരാജയപ്പെട്ടില്ലെന്ന് ഷമ ഫേസ്ബുക്കില്‍ കുറിച്ചു. നിയമസഭയിലേക്കും ലോക്സഭയിലേക്കും കോണ്‍ഗ്രസ് നല്‍കിയ സീറ്റുകളുടെ എണ്ണം കുറവാണെന്ന് അവർ ചൂണ്ടിക്കാട്ടി. വെറും 9 സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് ലഭിച്ചത്.
    വിഷയത്തില്‍ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന യുഡിഎഫിന് ഉള്ളില്‍ നിന്നുതന്നെ ഇത്തരം പ്രതിഷേധങ്ങള്‍ ഉയരുന്നത് രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയും വിമർശനം ഉന്നയിച്ചു.