മാഹി പൊലീസ് ചൊക്ലി–ഈസ്റ്റ് പള്ളൂർ പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് സമാധാനപരവും പ്രശ്നരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി മാഹി പൊലീസ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി, 19/03/2026നു വൈകുന്നേരം ചൊക്ലി, ഈസ്റ്റ് പള്ളൂർ എന്നിവ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തി. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ മാർച്ചിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും പള്ളൂർ പൊലീസും പങ്കെടുത്തു. പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും നിയമവും ക്രമവും ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. പ്രദേശിക ആധിപത്യം ഉറപ്പാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഇത്തരം നടപടികൾ തുടരുന്നതായും അധികൃതർ അറിയിച്ചു.