വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍. വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹും പള്ളികളില്‍ ഈദ് നമസ്കാരം നടക്കും.ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്വർ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരസ്പര സ്നേഹത്തിൻ്റെയും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിൻ്റെയും ആഘോഷം കൂടിയായ ഈദ് ദിനത്തില്‍ പെരുന്നാള്‍ നമസ്കാരം പൂർത്തിയാക്കി ബന്ധു വീടുകള്‍ സന്ദർശിക്കാനും പരസ്പരം ആശ്ലേഷിക്കാനും വിശ്വാസികള്‍ സമയം കണ്ടെത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രാർഥിക്കാൻ വിശ്വാസികള്‍ തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി പി ഷുഐബ് മൗലവി എന്നിവർ പെരുന്നാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഈദ് സന്ദേശം പങ്കുവച്ചു