ആർട്ടിസ്റ്റ് സതീ ശങ്കറിന് ഫ്ലെയിം പവർ അവാർഡ്
മാഹി.. ഋഷികേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന
ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ആർട്ട് ആന്റ് കൾച്ചർ ഏർപ്പെടുത്തിയ ഫ്ലെയിം പവർ അവാർഡിന് പ്രമുഖ ചിത്രകാരി കലൈമാമണി സതീ ശങ്കർ അർഹയായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻമാർക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡാണിത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്ക് നൽകപ്പെടുന്ന അവാർഡ്. മാർച്ച് 10 ന് കാലത്ത് 11 മണിക്ക് പ്രസ്സ് ക്ലബ് സി.എച്ച്. ഗംഗാധരൻ ഹാളിൽ നടക്കുന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നർത്തകി ഷർമ്മിള മഹേഷ് അവാർഡ് ദാനം നിർവഹിക്കും. ഗണേഷ് വേലാണ്ടി, സുരേഷ് കൂത്തുപറമ്പ്, ഗുരുകുലം ബാബു എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വാർത്താ സമ്മേളനത്തിൽ സുരേഷ് കൂത്തുപറമ്പ്, പി.കെ. ഷമിന , ഹരി പാലത്തായി സംബന്ധിച്ചു.