പള്ളൂർ-പന്തക്കൽ മേഖലയിൽ ജനജീവിതം ദു:സ്സഹമായി

ലോകമെമ്പാടുമുള്ള വാര്‍ത്തകളും വിശേഷങ്ങളും തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. **
കണ്ണൂരില്‍ നിന്ന് ഒരു വാര്‍ത്താശൃംഖല...

Kannur News Daily
(Registered under Ministry of Information & Broadcasting, Govt. of India)
24×7 Online Portal
https://kannurnewsdaily.com/admin/login.php
A Janvani 90.8 FM Initiative

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
➡️ 8606609000
പരസ്യങ്ങൾ നൽകാൻ
➡️ 8714449000

♦️ വാർത്ത ഗ്രൂപ്പിൽ അംഗങ്ങളാകാൻ ♦️ 👇
https://chat.whatsapp.com/BtA6KqwFzvI0JNodPcFtpJ

മാഹി:തണ്ണീർത്തടങ്ങളും വയലേലകളും നഗ്നമായ നിയമലംഘനത്തിലൂടെ വ്യാപകമായി നികത്തിയും , പുഴയോട് ചേർന്നും പെട്രോൾ പമ്പുകൾ അനുവദിച്ചത് ജനജീവിതം ദുരിതമയമാക്കുമെന്ന് ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. പത്തായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമുള്ള കേവലം 9 ചതുരശ്ര കി.മീ. വിസ്തീർണ്ണമുള്ള മാഹിയിൽ നിലവിൽ തന്നെ 25 പൊട്രാൾ പമ്പുകളുണ്ട്. ഇതിന് പുറമെയാണ് 49 പുതിയ പെട്രോൾ പമ്പുകൾ കൂടി അനുവദിക്കപ്പെടുകയാണ്. ഇത്തരമൊരു ഭീതിതമായ സാഹചര്യം ഒഴിവാക്കപ്പെടുന്നില്ലെങ്കിൽ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനസാന്ദ്രമായ മാഹിയിൽ നിലവിലുള്ള കിണറുകൾ മലീമസമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജലം, ജീവൻ, ജലധി സംരക്ഷണ സമിതിയുടെ കൺവൻഷൻ ഈസ്റ് പള്ളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പള്ളിയൻ പ്രമോദ്അദ്ധ്യക്ഷത വഹിച്ചു. പി.ടി. ദേവരാജ്,കെ.ഇ.സുലോചന എന്നിവർ സംസാരിച്ചു.