NEET പുനഃ പരീക്ഷ വിദ്യാർത്ഥികൾക്ക് PRTC ബസിൽ സൗജന്യ യാത്ര

21.06.2026-ന്  മാഹി ഗവണ്മെന്റ്   മിഡിൽ  സ്കൂളിൽ  നടക്കുന്ന NEET പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  പുതുച്ചേരി റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ  (PRTC) ബസിൽ സൗജന്യ യാത്ര അനുവദിക്കുന്നതാണ്.  21ന് ഞായറാഴ്ച  രാവിലെ  9.00 മണി  മുതൽ ഉച്ചയ്ക്ക് 1.00 മണി  വരെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകുവാനും വൈകുന്നേരം 5.00 മണി  മുതൽ 7.00 മണി  വരെ  പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന്  തിരിച്ചു വരാനും  വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഹാൾ ടിക്കറ്റ് കാണിച്ച്  PRTC ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.