ആത്മനൊമ്പരങ്ങൾ: പുസ്തക പ്രകാശനം 14 ന്

ആത്മനൊമ്പരങ്ങൾ: പുസ്തക പ്രകാശനം 14 ന്

മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യമായ എം.ശ്രീജയന്റെ പ്രഥമ രചനയായ ആത്മനൊമ്പരങ്ങൾ എന്ന
കവിതാ സമാഹരണത്തിന്റെ പ്രകാശനം നവംബർ 14 ന്  വൈകുന്നേരം 4 മണിക്ക് ചാലക്കര ഉസ്‌മാൻ ഗവ: ഹൈ സ്‌കൂളിൽ വെച്ച് നടക്കും.
പുസ്തകത്തിന്റെ പ്രകാശനം പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിക്കും. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ ശിവദാസൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. എം.സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കളത്തിൽ രവീന്ദ്രൻ പുസ്തക പരിചയം നടത്തും. ചാലക്കര പുരുഷു, സി.വി.രാജൻ മാസ്റ്റർ, അസീസ് മാഹി, അഡ്വ.എ.പി. അശോകൻ, കെ.വി.മുരളിധരൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത്, സത്യൻ കേളോത്ത് എന്നിവർ ആശംസാ ഭാഷണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ചാലക്കര പുരുഷു, എം.സദാനന്ദൻ, എം.ശ്രീജയൻ, കെ.സുരേഷ് ബാബു എന്നിവർ അറിയിച്ചു.