മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം 24 ന്
ന്യൂമാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക്
പതിനാറാമത് പൊങ്കാല സമർപ്പണം നവംബർ 24 ന് നടക്കും. 24 ന് കാലത്ത് 10 മണിക്ക് ക്ഷേത്രം മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാവുക. പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീ ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാന്ന്. Mob: 9846422367 / 9048165257. പൊങ്കാല കിറ്റ് ക്ഷേത്ര സമിതി നൽകും. തോർത്ത്, വിറക്, 3 ഇല എന്നിവ ഭക്തർ കൊണ്ടുവരേണ്ടതാണ്. ക്ഷേത്രവും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി പൊങ്കാലയെ വരവേൽക്കാൻ സംഘടകർ സജ്ജരായിരിക്കയാണ്. സുഗമമായ നടത്തിപ്പിന് വിവിധ ഉപസമിതികൾ രൂപികരിച്ച് പ്രവർത്തനം നിയന്ത്രിക്കുന്നുണ്ട്. പതിവ് പൂജകൾക്ക് പുറമേ അഖണ്ഡ നാമജപം, നെയ്യ് വിളക്ക് സമർപ്പണം, ഭജന, കാലത്ത് പ്രഭാത ഭക്ഷണം, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന്
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഒ.വി സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കൂലോത്ത്, സി.വി.രാജൻ പെരിങ്ങാടി, പി.പ്രദീപൻ,
വി.കെ.അനീഷ് ബാബു എന്നിവർ അറിയിച്ചു.