ആയുഷ്മാൻ ആരോഗ്യ മന്ദിർ, ചാലക്കര അർബൻ സബ് ഹെൽത്ത് സെന്റർ നാട്ടുകാരുടെയും, അധികാരികളൂടെയും സാന്നിദ്ധ്യത്തിൽ മാഹി MLA ഉദ്ഘാടനം നിർവ്വഹിച്ചു.
പുതുച്ചേരി ആരോഗ്യ വകുപ്പിന്റെ കീഴലുള്ള ചാലക്കര സബ് ഹെൽത്ത് സെന്റർ ബഹു: മാഹി MLA അഡ്വ: ടി. അശോകുമാർ നാട്ടുകാരുടെയും, ബന്ധപ്പെട്ട അധികാരികളുടെയും സാന്നിദ്ധ്യത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ചെറുകല്ലായിൽ ഇതുവരെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹെൽത്ത് സെന്ററാണ് ഇപ്പോൾ ചാലക്കര സതീഷ് ബേക്കറിക്ക് സമീപത്തുള്ള തട്ടാന്റവിട റഷീദിന്റെ വീട്ടിലേക്ക് മാറിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ഉപയോഗം ചാലക്കര പ്രദേശവാസികൾ പരമാവധി പ്രയോജനപെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം MLA ജനങ്ങളുമായ് പങ്കുവെച്ചു.