പുതുച്ചേരി സംസ്ഥാന സ്കൂൾ ശാസ്ത്രമേള സന്ദർശിച്ച് മാഹി MLA

പുതുച്ചേരി  സംസ്ഥാന സ്കൂൾ ശാസ്ത്രമേള സന്ദർശിച്ച് മാഹി MLA

പോണ്ടിച്ചേരി :  സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കുന്ന വില്ല്യന്നൂർ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ മാഹി MLA ടി . അശോക് കുമാർ സന്ദർശിച്ചു.
ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികളുടെ ശാസ്ത്രീയ പരീക്ഷണങ്ങളും നൂതന ആശയങ്ങളും അവതരണങ്ങളും ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്നും കുട്ടികളുടെ സർഗാത്മകതയും ശാസ്ത്രാഭിരുചിയും ആത്മവിശ്വാസവും ഓരോ പ്രദർശനത്തിലും പ്രകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

പുതിയ അറിവുകൾ തേടാനും ശാസ്ത്രീയ ചിന്ത വളർത്താനും വിദ്യാർത്ഥികൾക്ക് ഇത്തരം വേദികൾ വലിയ പ്രചോദനമാകട്ടെയെന്നും ശാസ്ത്രത്തിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.