നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള റോഡുകളുടെ പരിഹാരശ്രമങ്ങൾ അന്തിമ ഘട്ടത്തിൽ - മാഹി MLA

മാഹി : നബാർഡ് ഫണ്ട് ഉപയോഗിച്ച് PWD പൂർത്തീകരിക്കേണ്ട ഒൻപത് റോഡുകളിൽ ബാക്കിയുള്ള 4 റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാതെ കരാറുകാരൻ പിൻവാങ്ങിയതിൻ്റെ അടിസ്ഥാനത്തിൽ റോഡുകളുടെ പണിപൂർത്തികരിക്കാനവശ്യമായ നടപടി സ്വികരിച്ചു. പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയേ നേരിൽ കണ്ട് നാട്ടുകാർ അനുഭവിക്കുന്ന പ്രയാസം ബോധ്യപ്പെടുത്തുകയും കരാറുകാരൻ പിൻവാങ്ങിയ മുറയ്ക്ക് ഫോർക്ലോസ് ഓർഡർ പുറപ്പെടുവിച്ച് കൊണ്ട് റീടെണ്ടറിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്.

റീ ടെണ്ടർ നടപകളിലേക്ക് കടക്കുന്നതോട് കൂടി ചാലക്കര പഴയ റേഷൻ കട മുതൽ പോളിടെക്നിക്ക് വരെയുള്ള റോഡ് , കുറുങ്ങാട്ട് റോഡ് തെക്കെയിൽ റോഡ്,അരിക്കുളം റോഡ് ഡാഡിമുക്ക് എന്നിവിടങ്ങളിലെ റോഡുകൾക്ക് ഒരു പരിഹാരമുണ്ടാകും.

ഈ റോഡുകളുമായ് ബന്ധപ്പെട്ട് ചാലക്കരയിലെ രണ്ട് റസിഡൻസ് അസോസിയേഷനുകളും, രാഷ്ട്രിയ പാർട്ടികളും, വിവിധ സംഘടനകളും ഈ വിഷയത്തിൽ നിരന്തരം ബന്ധപ്പെട്ടവർക്കൊക്കെ ആശ്വാസമാകുന്ന നടപടി ക്രമങ്ങളിലേക്കാണ് കടക്കുന്നതെന്ന് മാഹി MLA അറിയിച്ചു.