ശ്രീ കുനിയിൽ ദേവസ്ഥാനം: തിറമഹോത്സവം 21 മുതൽ

ശ്രീ കുനിയിൽ ദേവസ്ഥാനം: തിറമഹോത്സവം 21 മുതൽ

പള്ളൂർ ഇരട്ടപിലാക്കൂലിലെ ശ്രീ കൂനിയയിൽ ദേവസ്ഥാനത്തെ തിറമഹോത്സവം നവംബർ 21 മുതൽ 24 വരെ വിവിധ താന്ത്രിക ചടങ്ങുകളും കലാ-സാംസ്കാരിക പരിപാടികളുമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 21 ന്  രാവിലെ 5.30-ന് ഗണപതിഹോമം, നവകലശ പൂജ, കലശാഭിഷേകം, മണ്ഡലകാല പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധനയ്ക്ക് ശേഷം ഇരട്ടപിലാക്കൂലിലെ ഇരട്ടപിലാവിൽ കുടികൊള്ളുന്ന നാഗദേവതകൾക്കായി അഷ്ടനാഗകളമെഴുത്തും പാട്ടും പാലും നുറും ചടങ്ങുകളും നടക്കും. 22 ന് രാവിലെ 6.30 ന് മണ്ഡലകാല പൂജ നടക്കും. വൈകുന്നേരം 4 ന് നടക്കുന്ന സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം സിനിമാതാരം ടിനി ടോം നിർവ്വഹിക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ശ്വേത മേനോൻ, എം.മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് ത്രിപുട വാദ്യസംഘത്തിന്റെ ഗുരുനാഥൻ വിപിൻ കെ പാറാലിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 17 കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റവും മാതൃ സമിതി അംഗങ്ങളുടെ കൈകൊട്ടിക്കളിയും ഉണ്ടാവും. 23 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം, മണ്ഡലകാല പൂജ, 11 മണിക്ക് കലശം കുളിർത്താറ്റൽ, വെറ്റില കൈനീട്ടം, വില്ലുംവേല, ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് പഞ്ചാരിമേളം, 6 മണിക്ക് ദീപാരാധന, തുടർന്ന് ശാസ്തപ്പൻ വെള്ളാട്ടം എന്നിവയും നടക്കും. വൈകുന്നേരം 6 മണിക്ക് ചാലക്കര ശ്രീ പനങ്ങാറ ദേവി ക്ഷേത്രം, തട്ടാൻകണ്ടിയിൽ കൊടുങ്ങല്ലൂർ ശാക്തേയ ഭദ്രകാളി സ്ഥാനം എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തും. തുടർന്ന് കാരണവർ, ഗുളികൻ, നരസിംഹ മൂർത്തി വെള്ളാട്ടങ്ങൾ നടക്കും. 24 രാവിലെ 5 മണിക്ക് ഗുളികൻ തിറയും കലശം വരവും 7.30 ന് മണ്ഡലകാല പൂജ, 9 മണിക്ക് കാരണവർ തിറ, 12 മണിക്ക് ശാസ്തപ്പൻ തിറ, ഉച്ചയ്ക്ക് 3 മണിക്ക് നരസിംഹ മൂർത്തി തിറ, തുടർന്ന് കുടിയാട്ടം എന്നിവനടക്കും. ഉച്ചയ്ക്ക് 12.30 ന് വിപുലമായ പ്രസാദ ഊട്ടും വൈകുന്നേരം 6 മണിക്ക് കാർത്തിക ദീപ സമർപ്പണവും നടക്കുമെന്ന് ​വാർത്ത സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി അനീഷ്.പി, പ്രസിഡന്റ് നാണു.പി.കെ, സെക്രട്ടറി ഷിനോജ് കുഞ്ഞിപ്പുര, ട്രഷറർ ഷാജി തൈപ്പറമ്പത്ത്, മാതൃ സമിതി പ്രസിഡന്റ് ദിവ്യ ടീച്ചർ എന്നിവർ അറിയിച്ചു.