കുട്ടികളുടെ ചിത്രപ്രദർശനവും ഏകദിനം ശില്പശാലയും മാഹി മലയാള കലാ ഗ്രാമത്തിൽ 22 മുതൽ 29 വരെ.
കുട്ടികളിലെ ചിത്രരചനാ താത്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂ മാഹി മലയാള കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ നവംബർ 22 മുതൽ 29വരെ നഴ്സറി ക്ലാസ്സുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ ചിത്രപ്രദർശനം നടക്കും. 55ഓളം കൊച്ചുകലാകാരന്മാരുടെ, ജലച്ചായം, അക്രലിക്, പെൻസിൽ ഡ്രോയിങ് മാധ്യമത്തിലുള്ള 100 ലേറെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 22 നു രാവിലെ 10 മണിക്ക് പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും.
എം ഹരീന്ദ്രൻ,ചാലക്കര പുരുഷു, പി. ജയരാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
22 നു രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പ്രദർശനത്തിൽ പങ്കെടുത്ത കുട്ടികൾക്കായുള്ള ഏകദിന ശില്പശാലനടക്കും. പ്രശസ്ത ചിത്രകാരന്മാരായ പ്രശാന്ത് ഒളവിലം ജലച്ചായ ചിത്രരചനയിലും, എ. സത്യനാഥൻ അക്രലിക്, പെൻസിൽ ഡ്രോയിങ് മാധ്യമത്തിലും പരിശീലനം നൽകും.
പത്രസമ്മേളനത്തിൽ ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം, പി. ജയരാജൻ പങ്കെടുത്തു.