മാഹി സിവിൽ സപ്ലെസ്: റേഷനരി വിതരണം ആഗസ്റ്റ് 31 വരെ ഉണ്ടാവും
മാഹി സിവിൽ സപ്ലെയിസ് വകുപ്പിന്റെ റേഷനരി വിതരണം ഇന്ന് മുതൽ ആഗസ്റ്റ് 31 വരെ നടക്കും. 2025 ഡിസംബർ, 2026 ജനുവരി എന്നീ മാസത്തെ സൗജന്യ റേഷൻ അരി, ചുവപ്പ് കാർഡിന് 20 കിലോവിതവും, മഞ്ഞ കാർഡിന് 10 കിലോ വീതവും (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) വിവിധ റേഷൻ കടകൾ വഴി ഇന്ന് (19-08-26) ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ ആഗസ്റ്റ് 31 വരെ, അവധി ദിവസങ്ങൾ ഒഴികെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണെന്ന്
സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അരി ചുവപ്പ് കാർഡിന് - 40 കിലോയും മഞ്ഞ.കാർഡിന് - 20 കിലോയുമാണ് ലഭിക്കുക. ആധാറുമായി ബന്ധിപ്പിച്ച EPOS (Electronic Point of Sale) സംവിധാനം വഴി മാത്രമേ വിതരണം നടത്തുകയുള്ളൂ. വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ 7306899601 /
9496602025