വന്ദേഭാരതില്‍ നല്‍കിയത് മോശം ഭക്ഷണം: IRCTCക്ക് 10 ലക്ഷം രൂപ പിഴ; കരാര്‍ കമ്പനിക്ക് 50 ലക്ഷം രൂപ പിഴശിക്ഷ | IRCTC
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയില്‍വേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയില്‍ ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.(IRCTC fined Rs 10 lakh for bad food served in Vande Bharat)
പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് യാത്രക്കാർ നല്‍കിയ പരാതിയിലാണ് റെയില്‍വേയുടെ ഈ നടപടി. ഐആർസിടിസിക്ക് പുറമെ, ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ ഏജൻസിക്കെതിരെയും കടുത്ത നടപടിയെടുത്തു. 50 ലക്ഷം രൂപ പിഴയും കമ്പനിയുടെ കരാർ റദ്ദാക്കാനും റെയില്‍വേ ഉത്തരവിട്ടു.
യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് റെയില്‍വേ പ്രഥമ പരിഗണന നല്‍കുന്നതെന്ന് റെയില്‍വേ വക്താവ് വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 58 കോടി പേർക്ക് റെയില്‍വേ ഭക്ഷണം വിളമ്പുന്നുണ്ടെന്നും ലഭിക്കുന്ന പരാതികള്‍ വളരെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. എങ്കിലും ഓരോ പരാതിയിലും കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനല്‍കുന്നു.