ഡോ. രേണു രാജ് IAS ആരോഗ്യകേരളം സംസ്ഥാന മിഷൻ ഡയറക്ടറായി ചുമതലയേറ്റു
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. എറണാകുളം, വയനാട് ജില്ലാ കളക്ടറായും, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യകേരളം മിഷൻ ഡയറക്ടർ ചുമതലക്ക് പുറമെ, പ്രോജക്ട് ഡയറക്ടർ ഇ-ഹെൽത്ത്, മാനേജിംഗ് ഡയറക്ടർ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എന്നീ ചുമതലകൾ കൂടെ വഹിക്കുന്നുണ്ട്.