ഡയാലിസിസ് ടെക്നീഷ്യൻ: വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 14 ന് മാഹിയിൽ
മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് ഒക്ടോബർ 14 ന് വാക്ക് - ഇൻ - ഇന്റർവ്യൂ നടക്കുന്നു. മാഹി റീജ്യണൽ ഹെൽത്ത് സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
വാക്ക് - ഇൻ ഇന്റർവ്യൂ ഒക്ടോബർ 14 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാഹി ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വെച്ച് നടക്കും. അപേക്ഷകർ 35 വയസ്സിൽ താഴെ പ്രായമുളളവരും ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി/ തത്തുല്യ യോഗ്യത/ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയിൽ യോഗ്യത നേടിയവരായിരിക്കണം.
പ്രതിമാസം 28,000 രൂപ ഹോണറേറിയം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയുടെ ഒറിജിനൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.