സി.എച്ച്.ഗംഗാധരൻ സ്മരണ: മയ്യഴിയുടെ ചരിത്രവും വർത്തമാനവും എം.മുകുന്ദൻ 30 ന് സംവദിക്കുന്നു
മാഹി: മയ്യഴിയെ നെഞ്ചോട് ചേർത്ത മാധ്യമ പ്രവർത്തകനും, മയ്യഴി എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവുമായിരുന്ന സി.എച്ച്.ഗംഗാധരന്റെ 13ാം ചരമ വാർഷികദിനമായ സപ്തമ്പർ 30 ന് രാവിലെ 10 മണിക്ക് മാഹി പ്രസ്സ് ക്ലബ്ബും മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിലെ മലയാള വിഭാഗവും സംയുക്തമായി അനുസ്മരണ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മയ്യഴിയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സി.എച്ച്. ഗംഗാധരന്റെ ചിര സുഹൃത്തും മയ്യഴിയുടെ ഇതിഹാസ കഥാകാരനുമായ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. മാഹി കോളജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ആമുഖ ഭാഷണം നടത്തും. ചടങ്ങിൽ അഡ്വ.പി.കെ.രവീന്ദ്രൻ രചിച്ച പ്രസംഗം ഒരു കല എന്ന ഗ്രന്ഥം മുൻ ആഭ്യന്തരമന്ത്രിയും ചിത്രകാരനുമായ ഇ വത്സരാജ് പ്രകാശനം ചെയ്യും. മലയാള വിഭാഗം മേധാവി ഡോ:കെ.കെ.ബാബുരാജ് ആശംസാ ഭാഷണം നടത്തും. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ സ്വാഗതവും സെക്രട്ടരി പി.കെ.സജീവൻ നന്ദിയും പറയും.