മാഹി സിവിൽ സപ്ലൈസ്: റേഷൻ കാർഡ് eKYC പുതുക്കാൻ ത്രിദിന ക്യാമ്പ് മാഹിയിൽ നടത്തുന്നു

പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾക്കുവേണ്ടി മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ സെപ്‌തംബർ 28, 29, 30 തിയ്യതികളിൽ സേവാ സേതു സങ്കൽപ് ക്യാമ്പ് നടത്തുന്നു. ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾ ഒറിജിനൽ റേഷൻ കാർഡും ആധാർ കാർഡും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും സഹിതം എത്തിച്ചേരേണ്ടതാണ്. റേഷൻ കാർഡ് അംഗങ്ങളുടെ മൊബൈൽ നമ്പർ (ആധാറുമായി ബന്ധിപ്പിച്ചത്) പുതുക്കലും നടത്തുന്നതാണ്. കൂടാതെ PMGKAY പദ്ധതി പ്രകാരം NFSA ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇതുവരെ വൈറ്റ്ലീസ്റ്റ് ചെയ്യാത്ത ചുവപ്പ് റേഷൻ കാർഡ് ഗുണഭോക്താക്കളുടെ വൈറ്റ്ലീസ്റ്റും നടത്തുന്നതാണ്. ക്യാമ്പിൽ വെച്ച് കിടപ്പ് രോഗികൾക്ക് (ഏകാംഗ റേഷൻ കാർഡുടമ) റേഷൻ സാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി നോമിനിയെ നിർദേശിക്കാനുള്ള അപേക്ഷ ഫോറം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണെന്ന് മാഹി റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.